ആര്യങ്കാവ് ശാസ്താ ക്ഷേത്രം

ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. ആര്യങ്കാവ് ശാസ്താക്ഷേത്രം എന്ന പേരിലും ഇത്  അറിയപ്പെടുന്നു. സ്വമി അയ്യപ്പന്‍ കുമാരന്റെ രൂപത്തില്‍ ഇവിടെ പ്രതിഷ്ഠകൊള്ളുന്നു. അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതുകൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.

തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശബരിമലയിലെപ്പോലെ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല. ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. ശ്രീകോവിലിനുള്ളില്‍ ദേവി, ശിവന്‍, ശാസ്താവ് എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. യുവാവായ അയ്യപ്പന്‍ മധ്യത്തിലും ദേവി ഇടതു വശത്തും ശിവന്‍ വലതുവശത്തായുമാണ് ഇരിക്കുന്നത്.

ശബരിമല മണ്ഡലകാലത്തിന്റെ അവസാന നാളുകളിലാണ് ഇവിടെ ഉത്സവം നടത്തിവരുന്നത്. പാണ്ഡ്യന്‍ മുടിപ്പ്, തൃക്കല്യാണം, കുഭാഭിഷേകം എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. കൊല്ലം- പുനലൂര്‍- തെങ്കാശി റോഡിയൂടെയോ തിരുവനന്തപുരം- തെങ്കാശി റോഡിലൂടെയോ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ കഴിയും. 

ബന്ധപ്പെടാവുന്ന ഇ-മെയിൽ

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഇ-മെയിൽ ചെയ്യുക: webprd@kerala.gov.in

Connect us

ഹെല്‍പ് ലൈന്‍

rfdbvn

Updated Schedule